പോള്‍ വധം: അന്വേഷണം ദില്ലിയിലും
ദില്ലി: പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് പൊലീസ് ദില്ലിയിലേയ്‌ക്കും അന്വേഷണം വ്യാപിപ്പിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഗുണ്ടാത്തലവന്മാര്‍ ഓംപ്രകാശും രാജേഷും ദില്ലിയില്‍ ഒളിവില്‍ത്താമസിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഇവിടേയ്‌ക്കും വ്യാപിപ്പിക്കുന്നത്.
കേരള പൊലീസിലെ രണ്ടംഗസംഘം ബുധനാഴ്‌ച ഇതിനായി ദില്ലിയില്‍ എത്തിയിട്ടുണ്ട്. മുഹമ്മ എസ്‌ഐ എസ് ബിനു, എഎസ്‌ഐ മുരളീധരന്‍ നായര്‍ എന്നിവാരണ് ദില്ലിയിലുള്ളത്.
പോള്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വന്നതെന്ന വാദം ഇരവരും അംഗീകരിച്ചിട്ടില്ല. മറ്റൊരു കേസന്വേഷണത്തിനായി വന്നതാണെന്നാണ് ഇരുവരും പറഞ്ഞത്. കേരള ഹൗസിലാണ് ഇവര്‍ താമസിക്കുന്നത്. സെപ്‌റ്റംബര്‍ 20വെര ഇവര്‍ ദില്ലിയില്‍ത്തന്നെ തങ്ങുമെന്നാണ് സൂചന.
പോളിനെ വധിക്കാന്‍ ചങ്ങനാശേരിയിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് പറയുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബിയെ തേടിയാണ് ദില്ലിയ്‌ക്ക് പോയതെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നുണ്ടെങ്കിലും പോളിന്റെ ദില്ലി ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications