യുവദമ്പതികളെ ആസിഡൊഴിച്ച് കൊലപ്പെടുത്തി
ഗാസിയാബാദ്: യുവ ദമ്പതികളെ ആസിഡൊഴിച്ച് പൊള്ളിച്ച് കൊലപ്പെടുത്തി. ഗാസിയാബാദിലെ നിതോറ വനപ്രദേശത്തെ ലോണി എന്ന സ്ഥലത്ത് ബുധനാഴ്‌ച രാത്രിയിലാണ് 25ഉം 30ഉം വയസ്സുതോന്നിക്കുന്ന സ്‌ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ അര്‍ദ്ധനഗ്നമായാണ് ഇരുശരീരങ്ങളും കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ സ്‌ത്രീയുടെ ശരീരത്തില്‍ അവിടവിടെ പൊള്ളലിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ആസിഡ് ഒഴിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കിയിട്ടുണ്ട്. സ്‌ത്രീ മാനഭംഗത്തിനിരയായിരിക്കാമെന്ന നാട്ടുകാരുടെ വാദം പൊലീസ് തള്ളിക്കളഞ്ഞു.
രണ്ടുശരീരങ്ങളും വ്യാഴാഴ്‌ച പോസ്‌റ്റ്‌്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകികളെക്കുറിച്ചും കൊലനടത്താനുണ്ടായ കാരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇതില്‍ വ്യക്തമായ തീരുമാനമെടുക്കുമെന്നും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications