കേരളം വനിതാ സംവരണ ബില്‍ പാസാക്കി

ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം തുടങ്ങിയ പുരോഹമനപരമായ ബില്ലുകള്‍ പാസാക്കി ഇതിന് മുമ്പേതന്നെ കേരള നിയമസഭ മാതൃകയായിട്ടുണ്ട്.
പഞ്ചായത്തുകളിലും നഗരസഭകളിലും 50 ശതമാനം വനിതാ സംവരണത്തിനുള്ള കേരള പഞ്ചായത്തി രാജ് ഭേദഗതി ബില്ലും കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലും സഭ ഏകകണ്ഠമായാണ് ബുധനാഴ്ച വൈകീട്ട് പാസാക്കിയത്.
തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ മാത്രമല്ല, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മേയര്‍, ചെയര്മാന്, വൈസ് ചെയര്മാന്, സ്റ്റാന്റിങ് കമ്മിറ്റി, സംസ്ഥാന വികസന സമിതി, സംസ്ഥാന ജില്ലാ ആസൂത്രണ സമിതി തുടങ്ങി എല്ലാ അധികാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 50ശതമാനം സംവരണം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സംസ്ഥാനത്തെ അഞ്ചുകോര്‍പ്പറേഷനുകളില്‍ മൂന്നിടത്തും ഇനി വനിതകള്‍ സാരഥികളാകും. ഒറ്റ അക്കസംഖ്യയുള്ള ഭരണസമിതികളില്‍ പകുതിക്കും ഒന്ന് കൂടുതലായിരിക്കും സ്ത്രീകളുടെ എണ്ണം എന്ന വ്യവസ്ഥ പ്രകാരമാണിത്.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് പുതിയ നിയമപ്രകാരമായിരിക്കും നടക്കുക. വനിതാ സംവരണത്തോടൊപ്പം ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയ നികുതി പരിഷ്കരണ വ്യവസ്ഥയെ പ്രതിപക്ഷം എതിര്‍ത്തു. വനിതാ ബില്ലിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെന്ന് അവര്‍ ആരോപിച്ചു.
എന്നാല്‍ ഒരുപൈസപോലും നികുതി വര്‍ധിപ്പിക്കാന്‍ പോകുന്നില്ലെന്നും ഈ ചരിത്രമുഹൂര്‍ത്തത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ബില്ലുകളുടെ മൂന്നാം വായനാവേളയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നടത്തിയ അഭ്യര്‍ത്ഥന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സ്വീകരിക്കുകയായിരുന്നു. ബില്ലുകള്‍ ഏകകണ്ഠമായി പാസാക്കാന്‍ അവസരമൊരുങ്ങിയത് അങ്ങനെയാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications