കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വനിതാ സംവരണ ബില്‍ പാസാക്കി

  • By Staff
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ അമ്പത്‌ ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ പാസാക്കിക്കൊണ്ട്‌ കേരളത്തിലെ നിയമസഭ വീണ്ടും ചരിത്രത്തില്‍ ഇടം നേടി.

ഭൂപരിഷ്‌കരണം, അധികാരവികേന്ദ്രീകരണം തുടങ്ങിയ പുരോഹമനപരമായ ബില്ലുകള്‍ പാസാക്കി ഇതിന്‌ മുമ്പേതന്നെ കേരള നിയമസഭ മാതൃകയായിട്ടുണ്ട്‌.

പഞ്ചായത്തുകളിലും നഗരസഭകളിലും 50 ശതമാനം വനിതാ സംവരണത്തിനുള്ള കേരള പഞ്ചായത്തി രാജ്‌ ഭേദഗതി ബില്ലും കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലും സഭ ഏകകണ്‌ഠമായാണ്‌ ബുധനാഴ്‌ച വൈകീട്ട്‌ പാസാക്കിയത്‌.

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ മാത്രമല്ല, പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, മേയര്‍, ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍, സ്റ്റാന്റിങ്‌ കമ്മിറ്റി, സംസ്ഥാന വികസന സമിതി, സംസ്ഥാന ജില്ലാ ആസൂത്രണ സമിതി തുടങ്ങി എല്ലാ അധികാര സ്ഥാപനങ്ങളിലും സ്‌ത്രീകള്‍ക്ക്‌ 50ശതമാനം സംവരണം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

സംസ്ഥാനത്തെ അഞ്ചുകോര്‍പ്പറേഷനുകളില്‍ മൂന്നിടത്തും ഇനി വനിതകള്‍ സാരഥികളാകും. ഒറ്റ അക്കസംഖ്യയുള്ള ഭരണസമിതികളില്‍ പകുതിക്കും ഒന്ന്‌ കൂടുതലായിരിക്കും സ്‌ത്രീകളുടെ എണ്ണം എന്ന വ്യവസ്ഥ പ്രകാരമാണിത്‌.

അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ പുതിയ നിയമപ്രകാരമായിരിക്കും നടക്കുക. വനിതാ സംവരണത്തോടൊപ്പം ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയ നികുതി പരിഷ്‌കരണ വ്യവസ്ഥയെ പ്രതിപക്ഷം എതിര്‍ത്തു. വനിതാ ബില്ലിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ്‌ സര്‍ക്കാറിന്റെ നീക്കമെന്ന്‌ അവര്‍ ആരോപിച്ചു.

എന്നാല്‍ ഒരുപൈസപോലും നികുതി വര്‍ധിപ്പിക്കാന്‍ പോകുന്നില്ലെന്നും ഈ ചരിത്രമുഹൂര്‍ത്തത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ബില്ലുകളുടെ മൂന്നാം വായനാവേളയില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ അഭ്യര്‍ത്ഥന പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സ്വീകരിക്കുകയായിരുന്നു. ബില്ലുകള്‍ ഏകകണ്‌ഠമായി പാസാക്കാന്‍ അവസരമൊരുങ്ങിയത്‌ അങ്ങനെയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X