സെഫിയുടെ ഹര്‍ജിയില്‍ 23ന് വിധി പറയും

അതേ സമയം സിഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര കൊല്ലമായി സിഡികള്‍ തങ്ങളുടെ കയ്യിലുണ്ട്. കോടതിയ്‌ക്ക് അത് നല്‍കുകയും ചെയ്‌തു. അതുകൊണ്ടുന്നെ സിഡി ചോര്‍ച്ചയുമായി തങ്ങള്‍ക്ക് ബന്ധമില്ല.
അഭയാ കേസ് രഹസ്യ വിചാരണ നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സിബിഐ അറിയിച്ചു. പ്രതികളുടെ അഭിഭാഷകനും ഈ ആവശ്യത്തോട് യോജിച്ചു. കോടതിയില്‍ നിന്ന് സിഡിയോ അനുബന്ധ രേഖകളോ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് സിജെഎം വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി കോടതി സൂക്ഷിയ്‌ക്കുന്നതാണ് ഇവയെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications