കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെഫിയുടെ ഹര്‍ജിയില്‍ 23ന്‌ വിധി പറയും

  • By Staff
Google Oneindia Malayalam News

Sister Sefi
കൊച്ചി: അഭയകേസില്‍ നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത ടെലിവിഷന്‍ ചാനലുകള്‍ക്കതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ സിസ്‌റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത്‌ എറണാകുളം സിജെഎം കോടതി ഈ മാസം 23ലേയ്‌ക്ക്‌ മാറ്റി. കേസില്‍ തങ്ങളെ കകഷി ചേര്‍ക്കുന്നതില്‍ കാര്യമില്ലെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു. പ്രതികളും മാധ്യമങ്ങളും തമ്മിലുള്ള കേസാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേ സമയം സിഡി ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര കൊല്ലമായി സിഡികള്‍ തങ്ങളുടെ കയ്യിലുണ്ട്‌. കോടതിയ്‌ക്ക്‌ അത്‌ നല്‍കുകയും ചെയ്‌തു. അതുകൊണ്ടുന്നെ സിഡി ചോര്‍ച്ചയുമായി തങ്ങള്‍ക്ക്‌ ബന്ധമില്ല.

അഭയാ കേസ്‌ രഹസ്യ വിചാരണ നടത്തണമെന്നാണ്‌ തങ്ങളുടെ ആവശ്യമെന്നും സിബിഐ അറിയിച്ചു. പ്രതികളുടെ അഭിഭാഷകനും ഈ ആവശ്യത്തോട്‌ യോജിച്ചു. കോടതിയില്‍ നിന്ന്‌ സിഡിയോ അനുബന്ധ രേഖകളോ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ലെന്ന്‌ സിജെഎം വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി കോടതി സൂക്ഷിയ്‌ക്കുന്നതാണ്‌ ഇവയെന്നും കോടതി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X