Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി; വെള്ളിയാഴ്‌ച ചര്‍ച്ച

Doctors called off strike
കൊച്ചി: ശംബള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന ചട്ടപ്പടി സമരം താല്‍ക്കാലികമായി നിര്‍ത്തി. വ്യാഴാഴ്‌ച കൊച്ചിയില്‍ ചേര്‍ന്ന കെജിഎംസിടിഎ യോഗത്തിലാണ്‌ തീരുമാനം. വെള്ളിയാഴ്‌ച രാവിലെ ഒമ്പതു മണിക്ക്‌ സര്‍ക്കാരുമായി സംഘടനാ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.

സമരത്തിനെതിരെ സംഘടനയ്‌ക്കുള്ളില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ്‌ സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുണ്ട്‌. സമരം പിന്‍വലിയ്‌ക്കാതെ ചര്‍ച്ചയില്ലെന്ന്‌ ആരോഗ്യ മന്ത്രി പി കെ ശ്രീമതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശംബളം മൂന്നിരിട്ടയാക്കി വര്‍ദ്ധിപ്പിച്ചിട്ടും സമരം തുടരുന്നത്‌ ന്യായീകരിയ്‌ക്കാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

ഉപാധികളില്ലെ സമരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഘടനയ്‌ക്കുള്ളില്‍ ഭിന്നിപ്പുണ്ടെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഇത്‌.

ഡോക്ടര്‍മാരുടെ ശമ്പളം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച ശേഷം സമരത്തില്‍ നിന്ന്‌ പിന്‍മാറുന്നതായി നേരത്തെയുള്ള സംഘടനാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ ചേര്‍ന്ന സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+