കന്നിസ്വാമിയായി കടന്നപ്പള്ളി ശബരിമലയിലേക്ക്

വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിയ്‌ക്കുന്ന മന്ത്രി വൈകിട്ടോടെ പമ്പയിലെത്തും. തുടര്‍ന്ന് കെട്ടു നിറച്ച് ആറു മണിയ്‌ക്ക് മലകയറും. രാത്രി ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്ന മന്ത്രി ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച നടത്തും.
ശബരിമലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രി മണ്ഡല മകര വിളക്ക് ഉത്സവകാലത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. വെള്ളിയാഴ്‌ച രാവിലെ മലയിറങ്ങുന്ന മന്ത്രി തീര്‍ത്ഥാടനപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധിയ്‌ക്കും. ദേവസ്വം മന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് കടന്നപ്പള്ളി ശബരിമല സന്ദര്‍ശിയ്‌ക്കുന്നത്.












Click it and Unblock the Notifications