ജയിലില്‍ സന്തോഷ് മാധവന് നെയ്‌ത്തുജോലി

സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്തോഷിന് ജയില്‍ ഇതേവരെ കാര്യമായ ജോലികളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ തിങ്കളാഴ്‌ച മുതല്‍ സന്തോഷിന് നെയ്‌ത്തുജോലി നല്‍കി.
രണ്ടുദിവസം കൊണ്ടുതന്നെ സന്തോഷ് നെയ്‌ത്തുവേല വശത്താക്കിയെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്. കുഴിത്തറി പിടിച്ച് നൂലുകള്‍ ചിട്ടപ്പെടുത്തി വസ്‌ത്രമുണ്ടാക്കുന്ന ജോലിയാണ് സന്തോഷ് മാധവന്‍ ചെയ്യുന്നത്.
രാവിലെ ഏഴര മുതല്‍ വൈകീട്ട് നാലുവരെയാണ് ജോലിസമയം. ഇതിനിടെ ചായ, ഉച്ചഭക്ഷണം എന്നിവയ്‌ക്ക് ഇടവേളകളുണ്ട്. നെയ്‌ത്തുജോലിയ്‌ക്ക് പ്രതിദിനം 43രൂപയാണ് സന്തോഷ് മാധവന് ലഭിക്കുക.
ആദ്യം സന്തോഷിനെ ജയിലിലെ യുടി ബ്ലോക്കിലായിരുന്നു താമസിപ്പിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പ് ഇയാളെ സര്‍ക്കിള്‍ ബ്ലോക്കിലേയ്‌ക്ക് മാറ്റി. കേസുകളില്‍ സന്തോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ 16വര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications