കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ സന്തോഷ്‌ മാധവന്‌ നെയ്‌ത്തുജോലി

  • By Staff
Google Oneindia Malayalam News

Santhosh Madhavan
കൊല്ലം: പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ജീവിച്ച്‌ അവസാനം സാമ്പത്തിക തട്ടിപ്പ്‌, ലൈംഗിക പീഡനം എന്നീ കേസുകളിലകപ്പെട്ട്‌ ജയിലില്‍ കഴിയുന്ന വിവാദ സ്വാമി സന്തോഷ്‌ മാധവന്‌ ഇനി നെയ്‌ത്തുകാരന്റെ വേഷം.

സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്തോഷിന്‌ ജയില്‍ ഇതേവരെ കാര്യമായ ജോലികളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ തിങ്കളാഴ്‌ച മുതല്‍ സന്തോഷിന്‌ നെയ്‌ത്തുജോലി നല്‍കി.

രണ്ടുദിവസം കൊണ്ടുതന്നെ സന്തോഷ്‌ നെയ്‌ത്തുവേല വശത്താക്കിയെന്നാണ്‌ ജയില്‍ വൃത്തങ്ങള്‍ പറയുന്നത്‌. കുഴിത്തറി പിടിച്ച്‌ നൂലുകള്‍ ചിട്ടപ്പെടുത്തി വസ്‌ത്രമുണ്ടാക്കുന്ന ജോലിയാണ്‌ സന്തോഷ്‌ മാധവന്‍ ചെയ്യുന്നത്‌.

രാവിലെ ഏഴര മുതല്‍ വൈകീട്ട്‌ നാലുവരെയാണ്‌ ജോലിസമയം. ഇതിനിടെ ചായ, ഉച്ചഭക്ഷണം എന്നിവയ്‌ക്ക്‌ ഇടവേളകളുണ്ട്‌. നെയ്‌ത്തുജോലിയ്‌ക്ക്‌ പ്രതിദിനം 43രൂപയാണ്‌ സന്തോഷ്‌ മാധവന്‌ ലഭിക്കുക.

ആദ്യം സന്തോഷിനെ ജയിലിലെ യുടി ബ്ലോക്കിലായിരുന്നു താമസിപ്പിച്ചിരുന്നത്‌. കുറച്ച്‌ ദിവസം മുമ്പ്‌ ഇയാളെ സര്‍ക്കിള്‍ ബ്ലോക്കിലേയ്‌ക്ക്‌ മാറ്റി. കേസുകളില്‍ സന്തോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ 16വര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X