ഇന്ത്യക്കാര്‍ നിയമം ലംഘിക്കരുത്: കെവിന്‍
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിയമം ലംഘിക്കരുതെന്ന് ആസ്‌ത്രേലിയയിലെ പ്രധാനമന്ത്രി കെവിന്‍ റൂഡ് പറഞ്ഞു.
ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ വംശീയാക്രമണത്തില്‍ തിരിച്ചടിക്കാന്‍ എഴുത്തുകാരനായ ഫാറൂഖ് ധോണ്ടി ആഹ്വാനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റൂഡിന്റെ മുന്നറിയിപ്പ്.
ആസ്‌ത്രേലിയ ഭരണഘടനയും നിയമവ്യവസ്ഥയും ഉള്ള ഒരു രാജ്യമാണ്. ഇവിടത്തെ പൗരന്മാരെന്ന നിലയ്‌ക്ക് എല്ലവരും നിയമം അനുസരിക്കേണ്ടതാണ്. നിയമം ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കും- ദി ഏജ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റൂഡ് പറഞ്ഞു.
നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യത്തിന് നിയമം കയ്യിലെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഏറെനാളായി ഇവിടെ ഇന്ത്യക്കാര്‍ക്കെതിരെ തുടര്‍ന്നുവന്ന ആക്രമണങ്ങള്‍ക്ക് അടുത്തിടെ നേരിയ ശമനം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്‌ച എപ്പിങില്‍ വീണ്ടും മൂന്ന് ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടു. അമ്പതോളം വരുന്ന സംഘമാണ് ഇവരെ ആക്രമിയ്‌ക്കുകയും അസഭ്യം പറയകയും ചെയ്‌തതെന്ന് ആസ്‌ത്രേലിയന്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവരില്‍ ചിലരെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുമുണ്ട്. ആസ്‌ത്രേലിയയിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ അവിടത്തെ സംസ്‌കാരത്തിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും അവിടത്തെ പൗരന്മാരെ ആക്ഷേപിക്കുകയും ചെയ്യുന്നതാണ് ആക്രമണത്തിന് കാരണമാകുന്നതെന്ന് വാദങ്ങളുയര്‍ന്നിരുന്നു. വംശീയാക്രമണത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയെ ഉല്‍ക്കണ്‌ഠ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications