ജപ്പാന്‍ പ്രധാനമന്ത്രിയായി ഹടോയാമ അധികാരമേറ്റു

സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികാരമേറ്റെടുത്ത ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ടാരോ അസോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് ഹടോയമയുടെ പാര്‍ട്ടി പരാജയപ്പെടുത്തിയത്. അമ്പത് വര്‍ഷം നീണ്ട ലിബറല്‍ ഡെമോക്രാറ്റുകളുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയറിങില്‍ ഡോക്‌ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ളയാളാണ് ഹടോയമ. വിദേശകാര്യമന്ത്രിയായി കാട്‌സ്യൂ ഒകാഡയെയും ധനമന്ത്രിയായി ഹിരോഹിസ ഫ്യൂജിയെയും ഹടോയമ നിയമിച്ചു.












Click it and Unblock the Notifications