കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ പ്രധാനമന്ത്രിയായി ഹടോയാമ അധികാരമേറ്റു

  • By Staff
Google Oneindia Malayalam News

Hatoyama elected as Japan's prime minister
ടോക്കിയോ: തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ജപ്പാന്റെ നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന യുകിയോ ഹടോയാമ ജപ്പാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പാര്‍ലമെന്റിന്‍രെ പ്രത്യേക സമ്മേളനമാണ്‌ ഹടോയാമയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്‌. 480 അംഗ സഭയില്‍ 387 പേര്‍ അദ്ദേഹത്തെ പിന്തുണച്ചു.

സമ്പദ്‌ വ്യവസ്ഥ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ അധികാരമേറ്റെടുത്ത ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ടാരോ അസോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെയാണ്‌ ഹടോയമയുടെ പാര്‍ട്ടി പരാജയപ്പെടുത്തിയത്‌. അമ്പത്‌ വര്‍ഷം നീണ്ട ലിബറല്‍ ഡെമോക്രാറ്റുകളുടെ ഭരണത്തിനാണ്‌ ഇതോടെ അന്ത്യമായത്‌.

യുഎസിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ എന്‍ജിനിയറിങില്‍ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കിയിട്ടുള്ളയാളാണ്‌ ഹടോയമ. വിദേശകാര്യമന്ത്രിയായി കാട്‌സ്യൂ ഒകാഡയെയും ധനമന്ത്രിയായി ഹിരോഹിസ ഫ്യൂജിയെയും ഹടോയമ നിയമിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X