ലോകത്തെ പട്ടിണിക്കാര്‍ 100കോടി കവിയും
ലണ്ടന്‍: ലോകത്ത് പട്ടിണിക്കാര്‍ വര്‍ധിക്കുന്നതായി യുണൈറ്റഡ് നേഷന്‍സിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 20വര്‍ഷത്തിനുള്ളില്‍ 2009ലാണ് പട്ടിണിക്കാരുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനയുണ്ടായതെന്നും യുഎന്‍ ദുരിതാശ്വാസ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2009ഓടെ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 100 കോടി കവിയുമെന്ന് യുഎന്‍ ലോകഭക്ഷ്യ പദ്ധതി മേധാവി അറിയിച്ചു. വിവിധ രാജ്യങ്ങല്‍ ഭക്ഷ്യസുരക്ഷയ്‌ക്കാവശ്യമായ തുക ബജറ്റില്‍ വിലയിരുത്താത്തതാണ് പട്ടിണിക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
6.7ബില്യന്‍ ഡോളര്‍ ബജറ്റില്‍ വകയിരുത്തേണ്ടിയിരുന്ന സ്ഥാനത്ത് 2009ല്‍ വകയിരുത്തിയത് 2.6 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ആഗോള സാമ്പത്തിക മാന്ദ്യം മൂലം ലക്ഷക്കണക്കിന് ജനങ്ങള്‍ വിഷമതകള്‍ അനുഭവിക്കുകയാണ്.
ഇവര്‍ക്ക് ഉയര്‍ന്ന വിലക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ കഴിയാതാവുന്നു. ഇതുകൂടാതെ കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷിനാശവും പട്ടിണിക്ക് കാരണമാകുന്നു-റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിന് കാര്യമായ ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ കൂടുതലും സബ്-സഹാറന്‍ ആഫ്രിക്കയിലും, ദക്ഷിണേഷ്യയിലുമാണ്. പട്ടിണിയുടെ കാര്യത്തില്‍ ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ചെക് റിപ്പബ്ലിക്, എന്നീ രാജ്യങ്ങള്‍ക്ക് പിന്നീലാണ് അമേരിക്കയുടെ സ്ഥാനം.
കണക്കുകള്‍ അനുസരിച്ച് 100കോടിയിലധികം ആളുകള്‍ക്ക് ഒരു ദിവസം ഒരു ഡോളറിന്റെ വരുമാനം പോലുമില്ല. ദക്ഷിണേഷ്യയില്‍ ജനസംഖ്യ കൂടുതലുള്ള മൂന്നു രാജ്യങ്ങളും ഭക്ഷ്യക്ഷാമം നേരിടുകയാണ്.
ഇതില്‍ പാകിസ്‌താന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം 11ഉം, 20ഉം സ്ഥാനത്തും ബംഗ്ലാദേസ് 25ാം സ്ഥാനത്തുമാണ്. ഭക്ഷ്യക്ഷാമത്തിന് ഉടന്‍ പരിഹാരം കാണേണ്ടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
ഭക്ഷ്യ സുരക്ഷാ നടപടികളില്‍ ഇന്ത്യ സ്വന്തമായ നിലപാടുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈന, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് കടത്ത ദാരിദ്ര്യം നേരിടുന്ന അടുത്ത മൂന്ന് രാജ്യങ്ങള്‍.












Click it and Unblock the Notifications