ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവെപ്പ്

കാലത്ത് ആറരയോടെയാണ് വെടിവെപ്പുണ്ടായതെന്ന് ബിഎസ്‌എഫ് ഐജി എ കെസരോലിയ പറഞ്ഞു. പാകിസ്‌താന്റെ ഇലിയാസ് പോസ്‌റ്റില്‍ നിന്നാണ് വെടിവെപ്പുണ്ടായത്.
ബിഎസ്‌എഫ് പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്‌താന്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ടു ബിഎസ്‌എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.
നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്താനുള്ള ബിഎസ്‌എഫ് ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ഇതിനിടയില്‍ നാല് ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ വേലികള്‍ മുറിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് ശരിവയ്‌ക്കാന്‍ കഴിയില്ലെന്നും ഐജി പറഞ്ഞു. വ്യാഴാഴ്‌ച രാത്രി രണ്ട് തവണയാണ് പാകിസ്‌താനില്‍ നിന്നും ആക്രമണമുണ്ടായത്.












Click it and Unblock the Notifications