Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എസ്‌ കൊച്ചി രാജ്യത്തിന്‌ സമര്‍പ്പിക്കുന്നു

INS Delhi
മുംബൈ: ദക്ഷിണമേഖലാ നാവിക ആസ്‌ഥാനമായ കൊച്ചിയുടെ പേരില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ്‌ കൊച്ചി വെള്ളിയാഴ്‌ച രാജ്യത്തിനു സമര്‍പ്പിക്കും. നേവിയുടെ 8459 കോടി രൂപയുടെ പ്രൊജക്‌ട്‌ 15 എ ഉള്‍പ്പെടുത്തി നിര്‍മ്മിയ്‌ക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണ്‌ ഐഎന്‍എസ്‌ കൊച്ചി.

ഡല്‍ഹി ക്ലാസ്‌ ഡിസ്‌ട്രോയര്‍ ഇനത്തില്‍പെട്ട ആധുനിക യുദ്ധക്കപ്പലാണിത്‌. ശത്രുക്കളുടെ റഡാറില്‍ നിന്നും മറഞ്ഞുനിന്ന്‌ ആക്രമണം നടത്താമെന്നതാണ്‌ ഇത്തരം കപ്പലുകളുടെ പ്രധാന സവിശേഷത. പ്രൊജക്ട്‌ 15-എ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയാ ആദ്യ കപ്പല്‍ ഐഎന്‍എസ്‌ കല്‍ക്കട്ട ഇന്ന്‌ നേവിയുടെ ഭാഗമാണ്‌.

ഐഎന്‍എസ്‌ ഡല്‍ഹി, ഐഎന്‍എസ്‌ മൈസൂര്‍, ഐഎന്‍എസ്‌ മുംബൈ എന്നീ കപ്പലുകളുടെ മാതൃകയിലാണ്‌ ഐഎന്‍എസ്‌ കൊച്ചിയും രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. 6500 ടണ്‍ ഭാരമുള്ള ഐഎന്‍എസ്‌ കൊച്ചി മുംബൈയിലെ മസ്‌ഗാവ്‌ ഡോക്കിലാണ്‌ നിര്‍മിച്ചത്‌.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളുമുള്ള കപ്പലില്‍ നിന്നും ബ്രഹ്‌മോസ്‌, ബാരക്ക്‌ മിസൈലുകള്‍ വിക്ഷേപിക്കാം. ആഴം കുറഞ്ഞ കടലില്‍ കപ്പല്‍ ഇറക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഉപയോഗിക്കുന്ന ആദ്യ കപ്പല്‍ കൂടിയാണ്‌ ഐഎല്‍എസ്‌ കൊച്ചി.

നാവിക സേന പിന്തുടര്‍ന്നു വരുന്ന പരമ്പരാഗത രീതിയനുസരിച്ച്‌ നേവി ചീഫ്‌ അഡ്‌മിറല്‍ നിര്‍മല്‍ വര്‍മയുടെ ഭാര്യ മധുലിക വര്‍മ മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ്‌ കൊച്ചി രാജ്യത്തിനു സമര്‍പ്പിക്കും. യുദ്ധക്കപ്പലുകള്‍ രാജ്യത്തിന്‌ സമര്‍പ്പിയ്‌ക്കുന്ന ചടങ്ങുകളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്ന കീഴ്‌വഴക്കമാണ്‌ ഇന്ത്യന്‍ നേവിയ്‌ക്കുള്ളത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+