Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ മോഡല്‍ ആക്രമണത്തിന്‌ സാധ്യത

Israel fears more Mumbai-like attacks in India soon
ജറുസലേം: ഇന്ത്യയില്‍ വീണ്ടും മുംബൈ മോഡല്‍ ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഇസ്രയേല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്‌. ഇസ്രയേലികളെയും മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്‍മാരെയും ലക്ഷ്യമിട്ട്‌ ആക്രമണത്തിന്‌ പദ്ധതി തയ്യാറാക്കിയതായി വിവരം ലഭിച്ചുവെന്ന് ഇസ്രായേല്‍ ഭീകരവിരുദ്ധ ബ്യൂറോ വെളിപ്പെടുത്തി.

തങ്ങളുടെ പൗരന്‍മാരോട്‌ ഇന്ത്യയിലേയ്‌ക്ക്‌ യാത്ര ചെയ്യുന്നത്‌ കഴിയുന്നതും ഒഴിവാക്കണമെന്നും ഇപ്പോള്‍ ഇന്ത്യയിലുള്ള ഇസ്രായേല്‍ പൗരന്‍മാര്‍ ജാഗ്രത പാലിയ്‌ക്കാനും നിര്‍ദ്ദേശമുണ്ട്‌.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണ പരമ്പരയ്‌ക്ക്‌ പദ്ധതി തയ്യറാക്കുന്നതായി വിവരം ലഭിച്ചുവെന്നാണ്‌ ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. സുരക്ഷാ മുന്‍കരുതല്‍ ഇല്ലാത്ത ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ്‌ നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌.

നിര്‍ബന്ധിത സൈനിക പരിശീലനത്തിന്‌ ശേഷം ഇസ്രായേലി യുവാക്കള്‍ ജോലിയില്‍ പ്രവേശിയ്‌ക്കുന്നതിന്‌ മുമ്പായി നടത്തുന്ന യാത്രകളില്‍ കൂടുതലും ഇന്ത്യയിലേക്കാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+