കുറ്റകൃത്യം: കേരളം ഒന്നാമതെന്ന് ഉമ്മന്‍ ചാണ്ടി

കേരളത്തിലെ ക്രമസമാധാന നില പാടേ തകര്‍ന്നിരിക്കുകയാണ്. നിയമസഭയില്‍ ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ കണക്കുകള്‍ നിരത്തി കോടിയേരി ഏറ്റവും മികച്ച ക്രമസമാധാന നിലയാണ് കേരളത്തിലെന്ന് അവകാശപ്പെട്ടത്.. എന്നാല്‍ ദേശീയ ക്രൈം ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനവാസ്‌തവ വിരുദ്ധമാണെന്ന് വ്യക്തമായതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
2007ലെ കണക്കുകള്‍ പ്രകാരം കേരളം കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയിലാണ്. ആ വര്‍ഷത്തെ കുറ്റകൃത്യനിരക്കില്‍ ദേശീയ ശരാശരി 19 ശതമാനമായിരുന്നപ്പോള്‍ കേരളത്തിലേത് 31 ശതമാനമായിരുന്നു. അസമും മണിപ്പൂരും മാത്രമാണ് കുറ്റകൃത്യനിരക്കില്‍ കേരളത്തിനു മുമ്പിലുള്ള സംസ്ഥാനങ്ങള്‍. കേരളത്തിനു തൊട്ടു താഴെയാണ് ജമ്മു കശ്‌മീരിന്റെ സ്‌ഥാനം.
ഓംപ്രകാശിനെയും കൂട്ടുകാരെയും സംരക്ഷിക്കുന്നത് സിപിഎമ്മാണ്. പൊലീസ് അന്വേഷണത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ആഗ്രഹിക്കുന്നില്ല. പോള്‍ എം ജോര്‍ജ് വധക്കേസിനെ രാഷ്‌ട്രീയവല്‍ക്കരിച്ചത് പിണറായി വിജയനാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഗുണ്ടാ നിയമ പ്രകാരം കസ്‌റ്റഡിയിലെടുത്ത ഗുണ്ടകളുടെ വിവരം നല്‍കാന്‍ വിസമ്മതിച്ച ആഭ്യന്തര മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലാളിത്യവും വിനയവുമായിരിയ്‌ക്കണം പൊതുപ്രവര്‍ത്തകരുടെ മുഖമുദ്രയെന്നും ഇങ്ങനെ പെരുമാറാത്തവരെ ജനം അംഗീകരിയ്‌ക്കില്ലെന്നും ശശി തരൂരുമായി ബന്ധപ്പെട്ട വിശുദ്ധപശു വിവാദത്തെ പ്പറ്റിയുള്ള ചോദ്യത്തില്‍ അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തരൂര്‍ തന്നെ ഖേദം പ്രകടിപ്പിച്ചുണ്ടെന്നും ചെയ്‌തത് തെറ്റാണെന്ന ബോധ്യത്താലാണല്ലോ അങ്ങനെ ചെയ്‌തത് എന്നും ചോദിച്ചു കൊണ്ട് ഉമ്മന്‍ ചാണ് ടി ഇതുസംബന്ധിച്ച് ഉയര്‍ന്ന കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറി.












Click it and Unblock the Notifications