തരൂര്‍ രാജിവയ്‌ക്കണം: അശോക് ഗെലോട്ട്
ജയ്‌പൂര്‍: ഇക്കണോമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് ആക്ഷേപിച്ച വിദേശകാര്യസഹമന്ത്രി ശശി തരൂര്‍ രാജിവക്കണമന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
ഇതോടെ തരൂരിനെതിരെതന്നെ കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടുകഴിഞ്ഞുവെന്ന് വ്യക്തമായി. തരൂരിന്റെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു.
പ്രതിപക്ഷവും ഇതിനെതിരെ രംഗത്തെത്തിയിരുന്നുവെങ്കിലും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് തരൂര്‍.
അങ്ങനെയൊരു വ്യക്തി ഇത്രയും നിര്‍ഭാഗ്യകരമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. തരൂര്‍ രാജ്യത്തോട് മാപ്പു പറയുകയും സ്ഥാനം രാജിവക്കുകയും വേണം- ഗലോട്ട് പറഞ്ഞു.
ജയ്‌പൂരില്‍ സ്വന്തം വസതിയില്‍ നടത്തിയ ഇഫ്‌താര്‍ വിരുന്നിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗെലോട്ട്.
തരൂരിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications