Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നുകാലി ക്ലാസ്‌ പ്രയോഗം: തരൂര്‍ മാപ്പു പറഞ്ഞു

Shashi Tharoor
ദില്ലി: ഇക്കണോമി ക്ലാസ്‌ യാത്രയെ കന്നുകാലി ക്ലാസ്‌ എന്ന്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ വിവാദമായ സാഹചര്യത്തില്‍ വിദേശകാര്യ സഹമന്ത്രി ശശി തൂരൂര്‍ മാപ്പു പറഞ്ഞു.

വിവാദ പരാമര്‍ശം നടത്തിയ ട്വിറ്ററിലൂടെതന്നെയാണ്‌ മന്ത്രി മാപ്പു പറഞ്ഞിരിക്കുന്നത്‌. വ്യാഴാഴ്‌ച രാത്രിയിലാണ്‌ മാപ്പു പറഞ്ഞുകൊണ്ട്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്നും അതില്‍ മാപ്പുപറയുന്നുവെന്നുമാണ്‌ എഴുതിയിരിക്കുന്നത്‌. അതേസമയം തന്നെ താന്‍ എഴുതിയകാര്യം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌.

ട്വിറ്ററില്‍ ഇക്കോണമി ക്ലാസ്‌ യാത്രയെക്കുറിച്ചുള്ള ഒരാളുടെ ചോദ്യത്തിന്‌ ഉത്തരമായിട്ടായിരുന്നു തരൂരിന്റെ കന്നുകാലി ക്ലാസ്‌ പ്രയോഗം. കന്നുകാലി ക്ലാസ്‌ എന്ന പ്രയോഗം ചോദ്യത്തില്‍ത്തന്നെയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ്‌ ആ വാക്കുതന്നെ ഉപയോഗിച്ച്‌ മറുപടി നല്‍കിയതെന്നുമാണ്‌ തരൂര്‍ പറയുന്നത്‌.

ഇക്കണോമി ക്ലാസില്‍ യാത്രചെയ്യുന്നവരെ ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും എന്നാല്‍ എല്ലാവരും തന്റെ പ്രസ്‌താവനയെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വാക്കുകള്‍ മലയാളത്തിലേയ്‌ക്ക്‌ മൊഴി മാറ്റിയാല്‍ അത്‌ പരിഹസിക്കുന്ന ഒന്നായി മാറും. പ്രത്യേകിച്ചും സാഹചര്യം പരിഗണിക്കാതെ മൊഴിമാറ്റം നടത്തുമ്പോള്‍. ആരെയും വേദനിപ്പിക്കണമെന്ന്‌ കരുതിയില്ല. വിശുദ്ധ പശുവെന്ന പ്രയോഗം ആരെയും ഉദ്ദേശിച്ചുമല്ല- അദ്ദേഹം വിശദീകരിച്ചു.

തരൂരിന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും കേന്ദ്രം ചെലവുചുരുക്കല്‍ നിര്‍ദ്ദേശം നല്‍കുന്നതിന്‌ മുമ്പും തൂരൂര്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്‌തിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ പറയുന്നു. തരൂരിന്റെ കന്നുകാലി ക്ലാസ്‌ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+