Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ വിഡ്‌ഢി : സുകുമാര്‍ അഴീക്കോട്

Sukumar Azhikode
കളമശേരി: 'കന്നുകലി ക്ലാസ്‌' എന്ന പ്രയോഗത്തിലൂടെ വിവാദത്തിലകപ്പെട്ട കേന്ദ്രസഹമന്ത്രി ശശി തരൂര്‍ വിഡ്‌ഢിയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌.

ആളുകളെ കൊല്ലാന്‍ ശ്രമിക്കുന്ന ചാനലുകളുടെ വലയത്തില്‍ തരൂര്‍ അകപ്പെടുകയായിരുന്നു. ഇനി അതില്‍ നിന്നും അദ്ദേഹത്തിന്‌ രക്ഷപ്പെടാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല- അഴീക്കോട്‌ പറഞ്ഞു.

വ്യാഴാഴ്‌ച ഡോക്ടര്‍ സിപി മേനോന്‍ സ്‌മാരക പുരസ്‌കാരം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭയില്‍ സേവനം അനുഷ്‌ഠിച്ചിട്ടുള്ള ശശിക്ക്‌ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ച്‌ ഒന്നും അറിയില്ല.

സ്വന്തം നാടിനെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ഒന്നും അറിയാത്തതുകൊണ്ടാണ്‌ അദ്ദേഹം ഇത്തരത്തിലൊരു പദപ്രയോഗം നടത്തിയത്‌.

പരസ്യങ്ങളുടെ അതിപ്രസരം മൂലം സ്വഭാവരൂപീകരണത്തിന്‌ മനുഷ്യനെ സഹായിക്കേണ്ട ചാനലുകള്‍ കോമാളിത്തരങ്ങള്‍ക്ക്‌ വേദിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചി സര്‍വ്വകലാശാലയിലെ ഫിസിക്‌സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ സികെ രാമചന്ദ്രനാണ്‌ അഴീക്കോടിന്‌ പുരസ്‌കാരം സമ്മാനിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+