ലാവലിന്‍: കാര്‍ത്തികേയനെ വീണ്ടും ചോദ്യം ചെയ്‌തു

പ്രത്യേക കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ സിബിഐ വീണ്ടും ചോദ്യം ചെയ്‌തത്. കേസില്‍ കാര്‍ത്തികേയനെതിരെ കൂടുതല്‍ തെളിവുകള്‍ ഇല്ലെന്നാണ് സിബിഐ കണ്ടെത്തിയതെന്ന് സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് സിബിഐ ഇദ്ദേഹത്തെ നേരത്തേ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും ഇടപാടില്‍ അദ്ദേഹത്തിന് പങ്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്.
ലാവലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത് വൈദ്യുതി മന്ത്രിയായിരുന്ന കാര്‍ത്തികേയന്റ കാലത്തായിരുന്നു. എന്നാല്‍ ഭരണം മാറിയതിനാല്‍ കരാറിന്റെ സാമ്പത്തിക ഗുണഫലം കാര്‍ത്തികേയന് ലഭിച്ചില്ല എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ഡിവൈഎഫ്‌ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്‌തത്. കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ അന്വേഷണം നടത്താന്‍ സിബിഐ പ്രത്യേക കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
കാര്‍ത്തികേയനെ പോലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ഗോപാലകൃഷ്ണനില്‍ നിന്നും സി.ബി.ഐ വീണ്ടും തെളിവെടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു












Click it and Unblock the Notifications