ഗുണ്ടാത്തലവന്‍മാരെ അറസ്റ്റു ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നതിനിടെ കോടതിയില്‍ കീഴടങ്ങിയ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഗുണ്ടാനിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പൊലീസിന് അനുമതി. ഇരുവരെയും അറസ്‌റ്റു ചെയ്യാന്‍ തിരുവനന്തപുരം സബ്‌കോടതിയാണ് അനുമതി നല്‍കിയത്.
ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഗുണ്ടാ നിയമപ്രകാരം അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തന്നെയാണ് കോടതിയെ സമീപിച്ചത്. ഓംപ്രകാശിനും രാജേഷിനുമെതിരെ കഴിഞ്ഞ ജൂണിലും ഇക്കഴിഞ്ഞ പത്തിനും കലക്‌ടര്‍ കരുതല്‍ തടങ്കലിന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. രാജേഷിനെതിരായ കേസുകളില്‍ പേട്ട പൊലീസും ഓംപ്രകാശിനെതിരായ കേസില്‍ പൂന്തുറ പൊലീസുമാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
ഓംപ്രകാശ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയായിട്ടില്ലെങ്കിലും പല സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കാളിയാണെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്തെ പ്രധാന റൗഡികളും ഗുണ്ടകളുമായി ഇയാള്‍ അടുപ്പം പുലര്‍ത്തുന്നുമുണ്ട്.
രാജേഷ് നേരത്തേ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആയിരുന്നു. ചില കേസുകളില്‍ ജാമ്യം നേടിയശേഷം വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇവര്‍ ഇരുവരും ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനാല്‍ ഇരുവരെയും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വച്ചുതന്നെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അറസ്‌റ്റ് ചെയ്യാന്‍ അനുമതി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.












Click it and Unblock the Notifications