കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ലക്ഷം ടിന്‍ അരവണ സംഭരിക്കും

  • By Staff
Google Oneindia Malayalam News

Kadanappally Ramachandran
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി 25 ലക്ഷം അരവണ കരുതല്‍ ശേഖരമായി നിര്‍മ്മിയ്ക്കുമെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ക്ഷാമം മുന്‍കൂട്ടിക്കണ്ടാണ് അരവണ ശേഖരിയ്ക്കുന്നത്. ഇതിനായി ഒന്നരക്കോടി രൂപ ചെലവിട്ട് അരവണ പ്ലാന്റ് നവീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. പന്പയിലെ ഗണപതി ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ടു നിറച്ചാണ് കടന്നപ്പള്ളി കന്നി അയ്യപ്പനായി സന്നിധാനത്തെത്തിയത്.

തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കൂടിയാണ് ശബരിമലയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ശബരിമല തന്ത്രിയുമായും ദേവസ്വം അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X