കേരള തീരത്ത് കപ്പലിന് നിയന്ത്രണം നഷ്ടപ്പെട്ടു
കൊല്ലം: കൊല്ലം തീരത്ത് പുറംകടലില്‍ ചരക്കു കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിനടക്കുന്നതായി തീരസംരക്ഷണ സേനയ്‌ക്ക് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കായംകുളത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ പ്യാരിലാല്‍ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. മുംബൈയില്‍ നിന്നും കൊളംബോയിലേക്ക് പോവുകയായിരുന്നു കപ്പല്‍.
മീന്‍ പിടുത്തത്തിനുള്ള വല പ്രൊപ്പല്ലറില്‍ കുടുങ്ങിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫിഷറീസ് വകുപ്പിനാണ് ഇത് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചത്. അവര്‍ ഇക്കാര്യം തീരസംരക്ഷണ സേനയെ അറിയിക്കുകയായിരുന്നു.
മുങ്ങല്‍ വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കപ്പലിനെ തിരഞ്ഞ് പുറപ്പെട്ടിരിയ്‌ക്കുന്നത്. പ്രൊപ്പല്ലറില്‍ കുടുങ്ങിയ വല മുറിച്ചു മാറ്റി കപ്പലിനെ സഞ്ചാരയോഗ്യമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.












Click it and Unblock the Notifications