ജിദ്ദയില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു

താമരശേരി കൂടത്തായി അരിച്ചോലയ്‌ക്കല്‍ അബ്ദുള്‍ കരീം, താമരശേരി ചുങ്കം സ്വദേശി സക്കീര്‍, ബാലുശേരി തൊടുപുഴക്കടവ് അബ്ദുള്‍ കബീര്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ജിദ്ദയില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇരുപത്തേഴാം രാവ് കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് മടങ്ങിവരവെയാണ് ദുരന്തത്തില്‍പ്പെട്ടത്. വ്യാഴാഴ്‌ച പുലര്‍ച്ചെ ജിദ്ദ ചെക്ക് പോസ്‌റ്റിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്പതോളം പേര്‍ ബസ്സിലുണ്ടായിരുന്നു. കനത്ത പൊടിക്കാറ്റില്‍ പെട്ട് നിയന്ത്രണം വിട്ടാണ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications