കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌1എന്‍1: വാക്‌സിന്‍ വിതരണത്തിന്‌ 9രാജ്യങ്ങള്‍

  • By Staff
Google Oneindia Malayalam News

Swine Flu
വാഷിങ്‌ടണ്‍: ആഗോളതലത്തില്‍ എച്ച്‌1എന്‍1 വൈറസ്‌ തടയുന്നതിനായി സ്വന്തം ശേഖരത്തിലുള്ളതിന്റെ പത്തുശതമാനം വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ അമേരിക്കയുള്‍പ്പെടെയുള്ള ഒന്‍പത്‌ രാജ്യങ്ങള്‍ തീരുമാനിച്ചു.

അമേരിക്ക, ഫ്രാന്‍സ്‌, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഇറ്റലി, ന്യൂസിലാന്റ്‌, നോര്‍വ്വേ, സ്വിറ്റ്‌സര്‍ലാന്റ്‌ എന്നീ രാജ്യങ്ങളാണ്‌ വാക്‌സിന്‍ വിതരണം ചെയ്യുക.

ലോകാരോഗ്യസംഘടന വഴിയായിരിക്കും മരുന്ന്‌ വിതരണം നടത്തുക. വൈറ്റ്‌ ഹൗസ്‌ പുറത്തിറക്കിയ ഒരു പ്രസ്‌താവനയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

അമേരിക്കയ്‌ക്ക്‌ ലോകത്തിലെ മൊത്തം ജനങ്ങളുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഇതില്‍ നിന്നും അമേരിക്കയിലെ പൗരന്മാരെ മാത്രം വേര്‍തിരിച്ച്‌ കാണാന്‍ കഴിയില്ലെന്നും പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞു.

ലോകാരോഗ്യസംഘടനയിലൂടെ മാത്രമേ വാക്‌സിന്‍ വിതരണം നടത്തുകയുള്ളുവെന്ന്‌ വൈറ്റ്‌ ഹൗസ്‌ വക്താവ്‌ റോഹര്‍ട്ട്‌ ഗിബ്‌സ്‌ അറിയിച്ചു.

തങ്ങളുടെ കൈവശമുള്ള 94 മില്യന്‍ ഡോസ്‌ വാക്‌സിനുകളില്‍ ഒമ്പത്‌ മില്യന്‍ ഡോസ്‌ വാക്‌സിനുകള്‍ ലോകാരോഗ്യ സംഘടനക്ക്‌ നല്‍കുമെന്ന്‌ ഫ്രാന്‍സ്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസി അറിയിച്ചു. പ

കര്‍ച്ചവ്യാധി ഉയര്‍ത്തുന്ന സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള ആഗോള ആദര്‍ശ ഐക്യത്തിന്റെ ഭാഗമായിട്ടാണ്‌ ഈ തീരുമാനമെന്ന്‌ എല്ലിസി പാലസ്‌ പറഞ്ഞു.

വൈറസ്‌ ബാധ കൂടുന്ന സാഹചര്യത്തില്‍ ഇതര രാജ്യങ്ങളുമായുള്ള സഹകരണത്തിന്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ ബ്രിട്ടീഷ്‌ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്‌ സെക്രട്ടറി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 3,205പേരാണ്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചത്‌. കഴിഞ്ഞയാഴ്‌ച 5000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X