403 ടണ്‍ സ്വര്‍ണം വിപണിയിലേക്ക്

നടപടി നിലവിലുള്ള സ്വര്‍ണ വിപണിയെ ബാധിക്കില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി. വിറ്റഴിയ്‌ക്കുന്ന സ്വര്‍ണത്തിന്റെ അളവ് 403.03 ടണ്ണായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വായ്‌പകളില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ ചെലവുകള്‍ക്കായി പുതിയ വരുമാനം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തികച്ചും സുതാര്യമായ രീതിയിലായിരിക്കും സ്വര്‍ണം വിറ്റഴിക്കുകയെന്നും ഐഎംഎഫ് അറിയിച്ചു.കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ ഐഎംഎഫില്‍ അംഗമായിട്ടുള്ള 20 രാജ്യങ്ങള്‍ 2008 ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications