കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

403 ടണ്‍ സ്വര്‍ണം വിപണിയിലേക്ക്‌

  • By Staff
Google Oneindia Malayalam News

Gold
വാഷിങ്‌ടണ്‍: രാജ്യാന്തര നാണ്യ നിധി(ഐഎംഎഫ്‌) കരുതല്‍ ശേഖരത്തിലെ 403 ടണ്‍ സ്വര്‍ണം വിറ്റഴിക്കുന്നു. ഐഎംഎഫിന്‍റെ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡിലാണ്‌ ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. ദരിദ്ര രാജ്യങ്ങള്‍ക്കുള്ള വായ്‌പാ സഹായം വര്‍ദ്ധിപ്പിയ്‌ക്കുകയെന്ന ഉദ്ദേശത്തോടെ 1300 കോടി ഡോളറിന്റെ സ്വര്‍ണമാണ്‌ വിറ്റഴിയ്‌ക്കുന്നത്‌.

നടപടി നിലവിലുള്ള സ്വര്‍ണ വിപണിയെ ബാധിക്കില്ലെന്ന്‌ ഐഎംഎഫ്‌ വ്യക്തമാക്കി. വിറ്റഴിയ്‌ക്കുന്ന സ്വര്‍ണത്തിന്റെ അളവ്‌ 403.03 ടണ്ണായി നിജപ്പെടുത്തിയിട്ടുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു.

വായ്‌പകളില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ ചെലവുകള്‍ക്കായി പുതിയ വരുമാനം കണ്ടെത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. തികച്ചും സുതാര്യമായ രീതിയിലായിരിക്കും സ്വര്‍ണം വിറ്റഴിക്കുകയെന്നും ഐഎംഎഫ്‌ അറിയിച്ചു.കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ ഐഎംഎഫില്‍ അംഗമായിട്ടുള്ള 20 രാജ്യങ്ങള്‍ 2008 ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X