യാത്രക്കാരെ കയറ്റാതെ എയര്‍ഇന്ത്യ പറന്നു

തങ്ങളെ കയറ്റാതെ വിമാനം പോയതില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കി. സ്ഥലപരിമിതി മൂലമാണ് യാത്രക്കാരെ ഒഴിവാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സാധാരണഗതിയില്‍ 145 സീറ്റുള്ള വിമാനമാണു പോര്‍ട്ട് ബ്ലെയറിലേക്കു സര്‍വീസ് നടത്തുന്നത്. എന്നാല്‍ ശനിയാഴ്‌ച 120 സീറ്റുള്ള വിമാനമാണു സര്‍വീസ് നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് 25 യാത്രക്കാരെ ഒഴിവാക്കി വിമാനം പറന്നത്.
ശനിയാഴ്‌ച പുലര്‍ച്ചെ 5.35 ന് സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെട്ടത്. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് 15 പേരെ ജെറ്റ് ലൈറ്റ് വിമാനത്തില്‍ പോര്‍ട്ട് ബ്ലെയറില്‍ എത്തിച്ചു. ബാക്കിയുള്ളവര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തു. ഇവരെ ഞായറാഴ്‌ച പോര്‍ട്ട് ബ്ലെയറില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications