ഓംപ്രകാശിന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

രാമങ്കരി ഫസ്റ്റ്‌ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ മറ്റ് പ്രതികളെക്കൂടി ഇവര്‍ സ്വാധീനിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ തുടര്‍നടത്തിപ്പിനെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളാണ് ഓംപ്രകാശും രാജേഷുംമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
പോള്‍ വധക്കേസില്‍ തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് രണ്ടുപേര്‍ക്കമെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ 120 ബി വകുപ്പ് പ്രകാരം ഗൂഡാലോചനയില്‍ പങ്കുചേരല്‍ എന്ന കേസുകൂടി ഇവര്‍ക്കുമേല്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസില്‍ ചോദ്യം ചെയ്യുന്നതിനായി കോടതി ഇവരെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്‌ചയാണ് ഇതിന്റെ കാലാവധി അവസാനിക്കുക.












Click it and Unblock the Notifications