കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നളിനിയും മുരുകനും എംസിഎക്കാര്‍

  • By Staff
Google Oneindia Malayalam News

Nalini
ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിയ്‌ക്കുന്ന നളിനിയ്‌ക്കും ഭര്‍ത്താവ്‌ മുരുകനും എംസിഎ പരീക്ഷയില്‍ ഉന്നത വിജയം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ (ഇഗ്നോ) നിന്നും ഫസ്റ്റ്‌ ക്ലാസിലാണ്‌ ഇരുവരും എംസിഎ ജയിച്ചതെന്ന്‌ ഇഗ്നോ റീജിയണല്‍ ഡയറക്ടര്‍ കെ പനീര്‍ ശെല്‍വം പറഞ്ഞു.

എല്ലാ പരീക്ഷകളിലും നല്ല മാര്‍ക്കോടെയാണ്‌ നളിനി വജിയിച്ചിരിയ്‌ക്കുന്നത്‌. ഭര്‍ത്താവ്‌ മുരുകനും നല്ല പ്രകടനമാണ്‌ നടത്തിയത്‌. രണ്ടു മാസത്തിനകം മുരുകന്റെ ഫൈനല്‍ സെമസ്റ്റര്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജയിലുകളില്‍ നിന്ന്‌ അമ്പത്‌ പേരാണ്‌ ഇത്തവണ എംസിഎ പരീക്ഷ എഴുതിയത്‌. ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നളിനിയ്‌ക്കും മുരുകനുമാണ്‌. തമിഴ്‌നാട്ടില്‍ എംസിഎ ബിരുദം നേടുന്ന ആദ്യത്തെ വനിതാ തടവുകാരിയാണ്‌ നളിനി, വെല്ലൂര്‍ ജയിലിലാണ്‌ നളിനിയും ഭര്‍ത്താവും മുരുകനും ഇപ്പോള്‍ കഴിയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X