മോഡിക്ക് നോട്ടീസ് അയക്കുന്നില്ലെന്ന് ആരോപണം
അഹമ്മദാബാദ്: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നോട്ടീസ് അയക്കാന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ തയാറാകുന്നില്ലെന്ന് ആരോപണം.
അതിനിടെ കലാപകാലത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസ് ജീവനക്കാര്‍ മറ്റു മന്ത്രിമാരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന് കലാപം അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മോഡിയ്‌ക്കോ മോഡിയുടെ ഓഫീസ് ജീവനക്കാര്‍ക്കോ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടില്ല. കലാപകാലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന ജയ്ദീപ് പട്ടേലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ കൈമാറണമെന്നും കമ്മീഷന്‍ മോഡിയുടെ ഓഫിസില്‍ അറിയിച്ചിട്ടുണ്ട്.
2002ല്‍ അയിരത്തിലേറെ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട കലാപത്തില്‍ മോഡി സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് കമ്മിഷന്‍ നിരീക്ഷണം നടത്തിവരികയാണ്.












Click it and Unblock the Notifications