ചൈനീസ് നുഴഞ്ഞുകയറ്റം കൂടിയിട്ടില്ല: കപൂര്‍
ചെന്നൈ: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടില്ലെന്ന് കരസേനാ മേധാവി ദീപക് കപൂര്‍ പറഞ്ഞു. ഏതുതരം നുഴഞ്ഞുകയറ്റവും നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ചൈനയുടെ നുഴഞ്ഞുകയറ്റത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പാകിസ്‌താനില്‍ നിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം സൈന്യം നിരീക്ഷിച്ചുവരുകയാണ്. ശീതകാലം തുടങ്ങുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം ശ്രമം സ്വാഭാവികമാണ്- അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകറ്റം വര്‍ധിച്ചിട്ടില്ലെന്ന്‌് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യാഴാഴ്‌ച പറഞ്ഞിരുന്നു.
2008ലും സമാനമായ രീതിയില്‍ നുഴഞ്ഞുകയറ്റമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചൈനയിലെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടു വരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ചൈന അതിര്‍ത്തിയില്‍ നിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ വായു സേനയുടെ വിമാനത്താവളം കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നയോമ ലാന്റിങ് ഗ്രൗണ്ട് ഇന്ത്യ വികസിപ്പിച്ചത്. അതിര്‍ത്തിയില്‍ നിന്നും 23കിലോമീറ്റര്‍ ദൂരം മാത്രമേ നയോമയിലേയ്‌ക്കുള്ളു.












Click it and Unblock the Notifications