Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിയെ പട്ടിയാക്കിയത്‌ വിഎസ്‌: അഴീക്കോട്‌

തൃശൂര്‍: തന്റെ പക്ഷിപ്രയോഗം പട്ടിപ്രയോഗമാക്കിമാറ്റിയത്‌ മുഖ്യന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ തന്നെയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌.

മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ തനിക്കെതിരെ നല്‍കിയ പരാതി കോടതി തള്ളിയ വാര്‍ത്തയോട്‌ പ്രതികരിക്കുകായിരുന്നു അദ്ദേഹം.

വിശ്വസാഹിത്യകാരനായ തോറോയുടെ വാക്കുകളാണ്‌ ഞാന്‍ ഉദ്ധരിച്ചത്‌. ഒരു പക്ഷിയും തന്റെ കൂട്‌ വൃത്തികേടാക്കാറില്ല എന്ന ആ പ്രയോഗം മുഖ്യമന്ത്രിക്ക്‌ മനസ്സിലായിക്കാണില്ല.

പെട്ടെന്നുള്ള വികാരത്തള്ളിച്ചയില്‍ അദ്ദേഹം അതിനോട്‌ പ്രതികരിക്കുകയായിരുന്നു. ഭരണത്തിന്റെ സാരഥി എന്ന നിലയില്‍ മുഖ്യന്ത്രിയ്‌ക്ക്‌ വലിയ കടപ്പാടുണ്ട്‌. എല്ലാവരും വാക്കുകളില്‍ സംയമനം പാലിക്കണമെങ്കിലും മുഖ്യമന്ത്രിക്ക്‌ ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്‌.

എന്തായാലും കോമാളിത്തരം നിറഞ്ഞ ഒരു കാര്യം നല്ല പാഠത്തോടെ അവസാനിക്കുന്നുവെന്നേ എനിക്ക്‌ പറയാനുള്ളു- അഴീക്കോട്‌ പറഞ്ഞു.

പാര്‍ട്ടിയ്‌ക്കെതിരെയുള്ള വി.എസിന്റെ നിലാപുടകള്‍ രൂക്ഷമായ സാഹചര്യത്തിലായിരുന്നു അഴീക്കോടിന്റെ പ്രസ്‌താവന. അത്‌ വി.എസ്‌ ഏറ്റെടുത്തതോടെ വിവാദമായി മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+