കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്യാസിനി ദിവ്യാ ജോഷിയും അമ്മയും ജീവനൊടുക്കി

  • By Staff
Google Oneindia Malayalam News

Divya Joshi
തൃശൂര്‍: വിവാദ സന്യാസിനി ദിവ്യാ ജോഷി(29)യേയും അമ്മ ഉഷയെയും വിഷം ഉള്ളില്‍ ചെന്ന്‌ മരിച്ച നിലയില്‍ കണ്ടെത്തി. സയനൈഡ്‌ കഴിച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക വിവരം. മുളങ്ങ്‌ രുദ്രത്ത്‌ വിഷ്‌ണുമായ മഠാധിപതിയാണ്‌ ദിവ്യാ ജോഷി. ക്ഷേത്രത്തോട്‌ ചേര്‍ന്ന വീട്ടിനുള്ളിലാണ്‌ ഇരുവരെയും വിഷം കഴിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ദിവ്യജോഷിയുടെ ഭര്‍ത്താവ്‌ ജോഷിയെ സാമ്പത്തിക തട്ടിപ്പിന്‌ പോലീസ്‌ വെള്ളിയാഴ്‌ച അറസ്റ്റു ചെയ്‌തിരുന്നു. കുന്നം കുളം സ്വദേശിയായ ജോര്‍ജ്ജ്‌ എന്നയാളാണ്‌ തട്ടിപ്പിനിരയായതായി പരാതി നല്‍കിയത്‌. ജോര്‍ജ്ജിന്റെ വീട്ടില്‍ 500 കോടി രൂപയുടെ നിധിയുണ്ടെന്ന്‌ ദിവ്യദൃഷ്ടിയില്‍ കണ്ടെന്നും ഇത്‌ കണ്ടെത്തുന്നതിന്‌ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിയ്‌ക്കുന്നതിന്‌ 90 ലക്ഷംരൂപ ആവശ്യമുണ്ടെന്ന്‌ പറഞ്ഞ്‌ പണം തട്ടിയ കേസിലാണ്‌ ദിവ്യാ ജോഷിയുടെ ഭര്‍ത്താവിനെ അറസ്‌റ്റു ചെയ്‌തത്‌. ശനിയാഴ്‌ച പൊലീസ്‌ ദിവ്യാ ജോഷിയേയും അറസ്‌റ്റു ചെയ്യുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്‌തതായാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.

സ്വാമി സന്തോഷ്‌ മാധവനെ അറസ്‌റ്റ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സന്യാസികളെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തിയപ്പോഴാണ്‌ ദിവ്യാ ജോഷി വാര്‍ത്തകളില്‍ ഇടംപിടിച്ചത്‌. അറസ്റ്റു ഭയന്ന്‌ അക്കാലത്ത്‌ അവര്‍ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും പിന്നീട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തതും ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ ജാമ്യത്തിലിറങ്ങിയ ഇവര്‍ ആശ്രമപ്രവര്‍ത്തനങ്ങളുമായി കഴിയുകയായിരുന്നു.

നേരത്തെ ഇവരേക്കുറിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വന്‍ സമ്പാദ്യമാണ്‌ ഇവര്‍ സ്വന്തമാക്കിയതെന്ന്‌ കണ്‌ടെത്തിയിരുന്നു. വിഷ്‌ണുമായയാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ പ്രവചനവും രോഗശാന്തി വാഗ്‌ദാനവും നല്‍കി മൂന്നു വര്‍ഷം മുമ്പാണ്‌ ഭര്‍ത്താവുമൊത്ത്‌ ദിവ്യാജോഷി പറപ്പൂക്കരയില്‍ ആശ്രമം ആരംഭിച്ചത്‌. നിത്യവും രാവിലെ കുളിച്ച്‌ ഈറനുടത്ത്‌ ദര്‍ശനം നല്‍കുന്ന സന്യാസിനിയെ ദര്‍ശിയ്‌ക്കാന്‍ പ്രമുഖരുള്‍പ്പെടെ ഒട്ടേറെ പേര്‍ ആശ്രമത്തില്‍ എത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X