Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ഗര്‍ഭിണിയാക്കിയ പിതാവിന്‌ ജീവപര്യന്തം

തൊടുപുഴ: മകളെ ബലാല്‍സംഗം ചെയ്‌ത്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന്‌ ജീവപര്യന്തം തടവ്‌. പാമ്പാടുംപാറ മുണ്ടിയെരുമ മണ്ണൂര്‍ ബിജു(36)വിനെയാണ്‌ തൊടുപുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചത്‌.

2008മാര്‍ച്ച്‌ എട്ടുമുതല്‍ തുടര്‍ച്ചയായി പിതാവ്‌ പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്‌. എഴുമാസം ഗര്‍ഭിണിയായ കുട്ടി വയറുവേദനയാണെന്ന്‌ പറഞ്ഞതിനെത്തുടര്‍ന്ന്‌ അമ്മ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ പിതാവ്‌ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്ന കാര്യം കുട്ടി വെളിപ്പെടുത്തി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു പിതാവിന്റെ ഭീഷണി.

ഗര്‍ഭിണിയായ കുട്ടി മാസം തികയാതെ പ്രസവിച്ചു. തുടര്‍ന്നാണ്‌ അമ്മയും മകളുംകൂടി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയത്‌. 2008 നവംബറിലാണ്‌ ബിജുവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌.

തടവിന്‌ പുറമെ ബിജു 25000രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പിഴത്തുക പെണ്‍കുട്ടിയ്‌ക്ക്‌ നഷ്ടപരിഹാരമായി നല്‍കാനാണ്‌ വിധിയിലെ നിര്‍ദ്ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+