മുല്ലപ്പെരിയാറില്‍ മനുഷ്യ അണക്കെട്ട് തീര്‍ക്കും
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും കരാറും വേണമെന്നാവശ്യപ്പെട്ട് സമരസമിതി ശനിയാഴ്‌ച ചപ്പാത്തില്‍ മനുഷ്യ അണക്കെട്ട് തീര്‍ക്കും.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുമാറ്റുക, പുതിയ ഡാം നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചപ്പാത്തില്‍ നടന്ന് വരുന്ന ഉപവാസം ആയിരം ദിവസം പിന്നിട്ടതിന്റെ ഭാഗമായാണ് മനുഷ്യ അണക്കെട്ട് നിര്‍മ്മിയ്‌ക്കുന്നത്.
ഉച്ചക്ക് 12.30നാണ് മനുഷ്യ മതില്‍ക്കെട്ട് തീര്‍ക്കുന്നത്. അണക്കെട്ടിന്റെ പ്രാരംഭ സര്‍വേക്ക് കേന്ദ്രാനുമതി നല്‍കിയ നടപടിയെ സമിതി സ്വാഗതംചെയ്‌തു. എങ്കിലും അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുവരെ സമരം തുടരരാനാണ് ഇവരുടെ തീരുമാനം.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്‌ക്കല്‍, എംപിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി പിടി തോമസ്, ജോസ് കെ മാണി, ആന്റോ ആന്റണി, പി പീതാംബരക്കുറുപ്പ്, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications