എസ്‌എംഎസ് വഴി ഗ്യാസ് ബുക്കിങ്
കൊച്ചി: കേരളത്തിലെ പാചകവാതക ഉപഭോക്താക്കള്‍ക്ക് പാചകവാതകം എസ്‌എംഎസ് വഴി ബുക്ക് ചെയ്യാനുള്ള സംവിധാനം സജ്ജമായി.
കേന്ദ്രം പെട്രോളിയം സഹമന്ത്രി ജിതിന്‍ പ്രസാദ മൊബൈല്‍ ഫോണ്‍ വഴി എസ്‌എംഎസ് അയച്ചുകൊണ്ടാണ് ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് സമര്‍പ്പച്ചത്.
ദില്ലിയില്‍ എസ്‌എംഎസ് ബുക്കിങ് ഉദ്‌ഘാടനം കഴിഞ്ഞ 31ന് നടന്നതാണ്. ഇതിന് പിന്നാലെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ ഇതിന്റെ ഉത്‌ഘാടന കര്‍മ്മം മന്ത്രി നിര്‍വ്വഹിച്ചത്.
വോഡഫോണ്‍, ഐഡിയ, ടാറ്റാ, എയര്‍ടെല്‍ എന്നീ ഫോണുകളില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ പാചകവാതകം ബുക്ക് ചെയ്യുന്നതിന് 54625എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയച്ചാല്‍ മതി. ഭാരത് പെട്രോളിയത്തിന്റെ പാചകവാതകം ലഭിക്കുന്നതിന് 52725 എന്ന നമ്പറിലേക്ക് എസ്‌എംഎസ് ചെയ്‌താല്‍ മതി.












Click it and Unblock the Notifications