ഒബാമക്ക് സമ്മാനമായി പാറക്കല്ല്

കാലാവസ്ഥാ വ്യതിയാനം പര്‍വതങ്ങളെ എങ്ങിനെ ബാധിക്കുന്നുവെന്ന അറിയിക്കുകയാണ് സമ്മാനം കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്. അടുത്ത ആഴ്‌ച ന്യൂയോര്‍ക്കില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ലോകനേതാക്കളുടെ ചര്‍ച്ചയില്‍ നേപ്പാള്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളി പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് നേപ്പാള്‍ ജനതയുടെ സമ്മാനമായ പാറക്കല്ല് ഒബാമയ്‌ക്ക് നല്‍കാമെന്ന് മാധവ് കുമാര്‍ സമ്മതിച്ചിട്ടുണ്ട്.
19 പ്രാവശ്യം എവറസ്റ്റ് കീഴടക്കി ലോക റെക്കാര്‍ഡിട്ട അപാ ഷെര്‍പയാണ് 8,850 മീറ്റര്‍ മുകളില്‍ നിന്നും ഈ പാറക്കല്ല് ശേഖരിച്ചത്. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് രണ്ടു ലക്ഷം നേപ്പാളികള്‍ ഒപ്പിട്ട ഭീമഹര്‍ജി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications