ലാവലിന്‍: കാര്‍ത്തികേയനെ മൂന്നാമതും ചോദ്യം ചെയ്തു

ഞായറാഴ്ച രാവിലെ ചെന്നൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കാര്‍ത്തികേയനെ ചോദ്യം ചെയ്തത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ നാലു മണിക്കൂര്‍ നീണ്ടു.
ഈമാസം 11ന് കാര്‍ത്തികേയനെ കോഴിക്കോട്ട് വെച്ച് സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ലാവലിന്‍ കരാറിന്റെ ധാരണാപത്രത്തിലെ വ്യവസ്ഥകളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാനായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ഇദ്ദേഹം മുന്‍നിലപാടുകളില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയുന്നത്.
ഇതിനിടെ കേസില്‍ കാര്‍ത്തികേയനെതിരെ തെളിവുകളൊന്നുമില്ലെന്നുകാണിച്ച് സര്‍ക്കാറും കെഎസ്ഇബിയും സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലാവലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത് വൈദ്യുതി മന്ത്രിയായിരുന്ന കാര്‍ത്തികേയന്റ കാലത്തായിരുന്നു. എന്നാല്‍ ഭരണം മാറിയതിനാല്‍ കരാറിന്റെ സാമ്പത്തിക ഗുണഫലം കാര്‍ത്തികേയന് ലഭിച്ചില്ല എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
കുറ്റപത്രത്തില്‍ പേരുണ്ടെങ്കിലും തെളിവില്ലെന്ന കാരണത്താലാണ് കാര്‍ത്തികേയനെ പ്രതിപട്ടികയില്‍ നേരത്തെ ഒഴിവാക്കിയത്. എന്നാല്‍ കേസ് പരിഗണിക്കവേ ഇങ്ങനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ കൊച്ചിയിലെ പ്രത്യേക കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications