Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിനെതിരായ വിവാദം കെട്ടടങ്ങുന്നു

Shashi Tharoor
ദില്ലി: കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ഇക്കണോമി ക്ലാസ്‌ യാത്രയെക്കുറിച്ച്‌ നടത്തിയ കാലിത്തൊഴുത്ത്‌ പരാമര്‍ശ വിവാദം തണുക്കുന്നു.

കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിനെതിരെയുയര്‍ന്ന എതിര്‍പ്പുകള്‍ ഏതാണ്ട്‌ അവസാനിച്ചുകഴിഞ്ഞു. തരൂര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ രംഗത്തെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗലോട്ട്‌ തന്റെ ആവശ്യത്തില്‍ നിന്നും പിന്മാറിക്കഴിഞ്ഞു.

തരൂരിനെതിരെ കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍ വന്‍ പ്രതിഷേധമായിരുന്നു നടത്തിയത്‌. എന്നാല്‍ തരൂര്‍ പറഞ്ഞത്‌ വെറും ഫലിതമാണെന്നായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അഭിപ്രായം.

പാര്‍ട്ടി അധ്യക്ഷ സോണിയയാകട്ടെ ഇക്കാര്യത്തില്‍ ഇതേവരെ തരൂരിനെ വിമര്‍ശിച്ചിട്ടില്ല. എന്തായാലും രണ്ടാംനിര നേതാക്കന്മാര്‍ തരൂരിനെതിരെ നടത്തുന്ന പടയൊരുക്കത്തെ മുന്‍നിര നേതാക്കള്‍ കണ്ടതായി ഭാവിച്ചിട്ടില്ല.

ശനിയാഴ്‌ച ഗലോട്ട്‌ ദില്ലിയിലെത്തി സോണിയയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഗലോട്ട്‌ തരൂരിന്റെ രാജിക്കായി താന്‍ ഉന്നയിച്ച ആവശ്യം പിന്‍വലിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും മാധ്യമങ്ങളോട്‌ പറഞ്ഞു.

തരൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനപ്പുറം ഒന്നുമില്ലെന്നും താന്‍ തന്റെ വികാരമാണ്‌ പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗലോട്ടിന്റെ ഈ പിന്‍മാറ്റത്തിന്‌ പിന്നില്‍ സോണിയയുടെ നിര്‍ദ്ദേശം തന്നെയായിരിക്കുമെന്ന കാര്യം ഏറെക്കുറെ വ്യക്തമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+