കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവായുധശേഷിയില്‍ സംശയം വേണ്ട: നാരായണന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ആണവായുധശേഷിയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഇക്കാര്യം വിദഗ്ദ്ധരുടെ സംഘം തെളിയിച്ചുകഴിഞ്ഞതാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍.

സിഎന്‍ബിസി ടി.വിയിലെ ഇന്ത്യ ടുനൈറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

പൊഖ്‌റാനിലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഭാഗികവിജയം മാത്രമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ വികസനകേന്ദ്രത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ കെ. സന്താനത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം‍ പറഞ്ഞു.

1998ല്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് കാണിച്ച് അണവോര്‍ജ കമ്മീഷനിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്മാരായ സി.എന്‍‍.ആര്‍ റാവു, പി.രാമറാവു, എം.ആര്‍ ശ്രീനിവാസന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് ഇതുപോലുള്ള കാര്യങ്ങളിലെ അവസാനവാക്ക്.

അതുകൊണ്ടുതന്നെ പരീക്ഷണത്തെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ പ്രസ്താവന കമ്മീഷന്റേതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല. ഇന്ത്യയുടെ ആണവായുധ ശേഷിയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്- നാരായണന്‍ പറഞ്ഞു

1998 മെയ് 11ന് പൊഖ്‌റാന്‍ മരുഭൂമിയില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം സര്‍ക്കാര്‍ അന്ന് ചിത്രീകരിച്ച മട്ടില്‍ വന്‍ വിജയമായിരുന്നില്ലായിരുന്നു സന്താനത്തിന്റെ വെളിപ്പെടുത്തല്‍. ഫലസിദ്ധി കുറഞ്ഞ തെര്‍മോ ന്യൂക്ലിയര്‍ പരീക്ഷണമാണ് അന്ന് ഇന്ത്യ നടത്തിയതെന്നും ആണവപരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ രാജ്യം തിരക്കുകൂട്ടരുതെന്നും സന്താനം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സന്താനത്തിന്റെ വെളിപ്പെടുത്തലിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും, ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായി എപിജെ അബ്ദുള്‍ കലാമും 1998ല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ്മിശ്രയും തള്ളുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X