Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോവിതയ്ക്ക് തെന്നിന്ത്യന്‍ സുന്ദരിപ്പട്ടം

Jovitha
കൊച്ചി: മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള സുന്ദരി അഴകിന്റെ കിരീടം ചൂടി.

ശനിയാഴ്ച കൊച്ചിയില്‍ നടന്ന ഹെറോമാക്‌സ് മിസ്‌ സൗത്ത്‌ ഇന്ത്യ മല്‍സരത്തില്‍ ബാംഗ്ലൂര്‍ സ്വദേശിനി ജോവിത എസ്‌റ്റിബറോയാണ്‌ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്‌.

ബാംഗ്ലൂര്‍ സ്വദേശിനി തന്നെയായ ഡെന്‍സിലീന ബ്രൗണാണ്‌ ഫസ്‌റ്റ് റണ്ണര്‍ അപ്പ്‌. മലയാളിയും കൊച്ചി സ്വദേശിനിയുമായ അഞ്‌ജന തമ്പുരാട്ടി സെക്കന്‍ഡ്‌ റണ്ണര്‍അപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര എന്നീ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നടന്ന പ്രാഥമിക റൗണ്ടുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ കൊച്ചി റമദാ റിസോര്‍ട്ടില്‍ അവസാനവട്ട മത്സരത്തിന് അണിനിരന്നത്‌.

മൂന്നുമണിക്കൂറോളം നീണ്ട ഫൈനലില്‍ നാല്‌ റൗണ്ടുകളിലെ പ്രാഗല്‍ഭ്യമാണ്‌ വിജയികളെ നിശ്‌ചയിച്ചത്‌. ലാവണ്യം, ശാലീനത, പ്രതിഭാ വിശേഷം ഇവയെല്ലാം മാനദണ്ഡങ്ങളായി.

അഞ്‌ജന ഉള്‍പ്പെടെ മൂന്നുപേരാണ്‌ കേരളത്തില്‍ നിന്നും അവസാന റൗണ്ടിലെത്തിയത്‌. സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായ കളമശേരി സ്വദേശിനി അഞ്‌ജന ആര്‍ക്കിടെക്‌റ്റാണ്‌.

മിസ്‌ സൗത്ത്‌ ഇന്ത്യയായ ജോവിത മുന്പ് മിസ്‌ യൂത്ത്‌ മൈസൂരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. അവസാന നിമിഷത്തെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന്‌ ജോവിത പറഞ്ഞു.

സിനിമാതാരങ്ങളായ ബാല, അജ്‌മല്‍ അമീര്‍, കന്യക മാനേജിംഗ്‌ എഡിറ്റര്‍ റ്റോഷ്‌മ ബിജുവര്‍ഗീസ്‌, എന്‍.ആര്‍.ഐ. ഡിസൈനര്‍ സജിമോന്‍ പാറയില്‍, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പായ പെഗാസസ്‌ ആയിരുന്നു മത്സരത്തിന്റെ മുഖ്യ സംഘാടകര്‍.

മല്‍സരത്തില്‍ ബ്യൂട്ടിഫുള്‍ ഹെയറായി വീണ മോഹന്‍ (ചെന്നൈ), ബ്യൂട്ടിഫുള്‍ സ്‌മൈല്‍ ഫൗസിയ ഷെറീഫ്‌ (ഹൈദരാബാദ്‌), ബ്യൂട്ടിഫുള്‍ സ്‌കിന്‍ ചാന്ദിനി (ചെന്നൈ), ബ്യൂട്ടിഫുള്‍ ഐ സുചിത്ര ഗോപി (പാലക്കാട്‌), മിസ്‌ കണ്‍ജീനിയാലിറ്റി കോമള്‍ ശര്‍മ്മ (ചെന്നൈ), മോസ്‌റ്റ് ടാലന്‍ഡഡ്‌ മിലീന ഷിബു (കൊച്ചി), മിസ്‌ ഫോട്ടോജെനിക്‌ ഹീന ഖാന്‍ (ഹൈദരാബാദ്‌) എന്നിവരെ തെരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+