പോള്‍ വധം: കോടിയേരിയുടെ വാദത്തില്‍ വൈരുദ്ധ്യം
ആലപ്പുഴ: പോള്‍ വധക്കേസില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശവും പോളിന്റെ ഡ്രൈവര്‍ ഷിബുവിന്റെ മൊഴിയും തമ്മില്‍ വൈരുധ്യം.
കൊല്ലപ്പെടുന്നതിന് മുമ്പ് പോള്‍ ഓടിച്ചിരുന്ന എന്‍ഡവര്‍ കാറില്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഇല്ലെന്നായിരുന്നു കോടിയേരിയുടെ സൂചന. എന്നാല്‍ ഷിബുവിനെ മൊഴി ഇതിന് വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്രമസമാധാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് കോടിയേരി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോള്‍ ഓടിച്ചിരുന്ന കാറിന് പിന്നാലെയുണ്ടായിരുന്ന കാറിലായിരുന്നു ഓപ്രകാശും രാജേഷും സഞ്ചരിച്ചിരുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പോള്‍ ഓടിച്ചിരുന്ന എന്‍ഡവറില്‍ പോളിനെയും മനുവിനെയും കൂടാത മറ്റൊരാളും താന്‍ ഓടിച്ചിരുന്ന സ്കോര്‍പ്പിയോയില്‍ തന്നെക്കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണ് ഷിബു മൊഴി നല്‍കിയിരിക്കുന്നത്.
സംഭവത്തിന് ശേഷം അവശനിലയിലായ പോളിനെയും മനുവിനെയും സ്കോര്‍പിയോ കാറില്‍ കയറ്റിയ ശേഷം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് പോയതായും ഷിബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്.
തന്റെകൂടെ വന്നയാളും പോളിന്റെ കൂടെയുണ്ടായിരുന്ന രണ്ടാമനം കൂടി എന്‍ഡവറില്‍ ദേശീയ പാതയില്‍ തെക്കോട്ട് പോയെന്നും ഷിബു പറയുന്നു.
കൊലപാതകം നടന്നശേഷം ഐജി വിന്‍സെന്‍ പോള്‍ ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഷിബുവിന്റെ മൊഴിയുമായി സാദൃശ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്.
തങ്ങള്‍ പോള്സഞ്ചരിച്ചിരുന്ന കാറില്‍ ഇല്ലായിരുന്നുവെന്നാണ് ഓംപ്രകാശും രാജേഷും മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിക്ക് സമാനമാണ് കോടിയേരിയുടെ വാദം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications