പോള്‍ വധം: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന

ചങ്ങനാശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയ മണ്ണഞ്ചേരി സ്വദേശി അബി ഉടന്‍ അറസ്‌റ്റിലാകുമെന്നാണ് അറിയുന്നത്.
പോള്‍ വധവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ദില്ലിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അബിയുടെ പങ്ക് വ്യക്‌തമായത്. ഒഴിവില്‍ക്കഴിഞ്ഞ വേളയില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദില്ലയില്‍ എത്തിയിരുന്നതായി സൂചനലഭിച്ചില്ലെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.
അബിയുടെ അറസ്‌റ്റ് സംബന്ധിച്ച സ്ഥിരീകരണം രണ്ട് ദിവസത്തിനകം ഉണ്ടാകും. ക്വട്ടേഷന്‍ സംഘവുമായി അബിക്ക് സ്ഥിരം ഇടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അബിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ദില്ലിയില്‍ വെച്ച് അന്വേഷണ സംഘം അബിയുടെ ബന്ധുക്കളെ ചോദ്യം ചെയ്‌തിരുന്നു.












Click it and Unblock the Notifications