താമിഫ്ലൂ ഇനി മെഡിക്കല്‍ ഷോപ്പുകളില്‍
തിരുവനന്തപുരം: എച്ച്1എന്‍1പനിയുടെ ചികിത്സയ്‌ക്കായി നല്‍കിവരുന്ന ഒസല്‍റ്റാമിനര്‍ (ടാമിഫ്‌ളൂ) ഗുളികകള്‍ മെഡിക്കല്‍ ഷോപ്പുകളിലൂടെ വിതരണം ചെയ്യാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നല്‍കി.
ഈ ഗുളികകള്‍ ഷെഡ്യൂള്‍ എക്‌സ് ഡ്രഗ്ഗായി മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയവും ഡ്രഗ് കണ്‍ട്രോള്‍ ജനറലും അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. 20-എഫ് ലൈസന്‍സ് ഉള്ള മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ മരുന്ന് സ്റ്റോക്ക് ചെയ്‌ത് വില്‌പന നടത്താം.
ഡ്രഗ്ഗ്‌സ് ആന്റ് കോസ്‌മറ്റിക്‌സ് ആക്ട് പ്രകാരം ഒരു ഡോക്ടറുടെ രണ്ട് പകര്‍പ്പോടുകൂടിയ കുറിപ്പുണ്ടെങ്കില്‍ മാത്രമേ ഈ മരുന്ന് വില്‌പന നടത്താവൂ. കുറിപ്പടിയുടെ ഒരു പകര്‍പ്പ് വില്‍പന കേന്ദ്രങ്ങള്‍ രണ്ടുവര്‍ഷത്തേക്ക് സൂക്ഷിക്കണം.
ലൈസന്‍സ് ലഭിക്കാനായി ആശുപത്രികളും വില്‌പന കേന്ദ്രങ്ങളും അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്‌ചയ്‌ക്കുള്ളില്‍ ലൈസന്‍സ് ലഭ്യമാക്കും. എച്ച്1, എന്‍1 പനിയുടെ ചികിത്സ ലഭ്യമാക്കുന്ന ടെര്‍ഷ്യറി കെയര്‍ ആസ്‌പത്രികളും ഇതിലേയ്‌ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നുണ്ട് .












Click it and Unblock the Notifications