മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ 100 കോടി
ദില്ലി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മന്ത്രിമാരുടെയും എംപിമാരുടെയും വസതികളുടെ നവീകരണത്തിന് ഏകദേശം നൂറു കോടിയോളം രൂപ പൊതു ഖജനാവില്‍ നിന്നും ചെലവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പുറത്തുവിട്ടത്.
ദില്ലിയിലെ എലൈറ്റ് ല്യൂട്ടന്‍സ് മേഖലയിലെ മന്ത്രിമാരുടെയും എംപിമാരുടെയും ബംഗ്ലാവുകള്‍ അറ്റകുറ്റപണിനടത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി 93.50 കോടിയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിയ്‌ക്കുന്നതിനുമായി 93.50 കോടി രൂപ ചെലവായതായാണ് സര്‍ക്കാരിന്റെ മറുപടിയില്‍ പറയുന്നത്. മന്ത്രിമാര്‍ക്കായി ഒട്ടാകെ 77 ബംഗ്ലാവുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.
എംപിമാര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം സൗജന്യമായാണ് ഇവിടെ താമസ സൗകര്യം നല്‍കുന്നത്. അതേ സമയം ബംഗ്ലാവ് ഒന്നിന് പ്രതിമാസം 105 രൂപ എന്ന നിരക്കില്‍ ലൈസന്‍സ് ഫീസ് ഈടാക്കുന്നുണ്ട്!!. എലൈറ്റ് ല്യൂട്ടന്‍സ് മേഖലയിലെ ബംഗ്ലാവൊന്നിന് 150 കോടി രൂപയ്‌ക്ക്‌് മേല്‍ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications