മൈലാഞ്ചിയിട്ടവര്‍ മരിച്ചെന്ന് !!

മൈലാഞ്ചിയിട്ട് ഒട്ടേറെ പെണ്‍കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത ഞായറാഴ്‌ച രാത്രിയോടെയാണ് പ്രചരിച്ചത്. ഇവ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ വിളികള്‍ പ്രവഹിച്ചതോടെ പരിഭ്രാന്തി പെട്ടന്ന് പടരുകയായിരുന്നു.
ഇതിന് പിന്നാലെ റാഞ്ചിയിലെ ആശുപത്രികളില്‍ മൈലാഞ്ചി ഇട്ടവര്‍ ചികിത്സതേടിയെത്തി. മിക്കവരെയും ആശുപത്രി ജീവനക്കാര്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം വിട്ടയക്കുകയായിരുന്നു. ആശുപത്രികളിലെത്തിയ പെണ്‍കുട്ടികളില്‍ പലരും തങ്ങളുടെ കൈകള്‍ പൊള്ളുന്നതായി പരാതി പറഞ്ഞു. മൈലാഞ്ചിക്ക് കടുത്ത നിറം ലഭിക്കാനായി ഉപയോഗിച്ച രാസവസ്‌തു ചിലരില്‍ അലര്‍ജിയുണ്ടാക്കിയതാണ് തെറ്റായ വാര്‍ത്ത പടരാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
റാഞ്ചി, ബൊക്കാറോ ഹസാരിബാഗ്, ധന്‍ബാദ്, ജംഷഡ്‌പൂര്‍, എന്നിവിടങ്ങളിലാണ് ജനം പരിഭ്രാന്തരായത്. ആഘോഷാവസരങ്ങളില്‍ ഉത്തരേന്ത്യയില്‍ ഹിന്ദു-മുസ്ലിം വിഭാഗക്കാര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ചടങ്ങാണ് മൈലാഞ്ചിയിടല്‍.












Click it and Unblock the Notifications