യുഐഡി വിതരണം 2011ല്‍ പൂര്‍ത്തിയാകും

ആദ്യഘട്ടത്തില്‍ 3331 തീരദേശ ഗ്രാമങ്ങളിലെ ഒന്നരക്കോടി ആളുകള്‍ക്ക് ഈവര്‍ഷം തന്നെ യുഐഡി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ-ദില്ലി നോണ്‍സ്‌റ്റോപ്പ് തീവണ്ടിയായ തുരന്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചിദംബരം. അടുത്ത രണ്ടു വര്‍ഷങ്ങളിലായി 110 കോടി ജനങ്ങള്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഈവര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ യുഐഡി അതോറിറ്റി രൂപീകരിച്ചത്. ഇന്‍ഫോസിസ് മുന്‍ സഹ ചെയര്‍മാനായ നന്ദന്‍ നിലേക്കനിയാണ് യുഐഡി അതോറിറ്റി ചെയര്‍മാന്‍. ക്യാബിനറ്റ് മന്ത്രിക്കു തുല്യമായ പദവിയാണിത്.
വിവിധോദ്ദേശങ്ങള്‍ക്കുപകരിക്കത്ത രീതിയിലാണ് തിരിച്ചറിയില്‍ കാര്‍ഡ് പദ്ധതി ഇന്ത്യ നടപ്പാക്കുന്നത്. വിവിധ മേഖലകളിലുള്ള സര്‍ക്കാര്‍ സേവനം ലഭിക്കുന്നതിനും, ബാങ്കുകളില്‍ പുതുതായി അക്കൗണ്ട് തുടങ്ങുന്നതിനും പുതിയ ടെലിഫോണ്‍ കണക്ഷനും ഗ്യാസ് കണക്ഷനും ഒക്കെ അപേക്ഷിക്കുമ്പോള്‍ ഈ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ലോകത്തെതന്നെ ഏറ്റവും വലിയ വിവര ശേഖര പദ്ധതികളിലൊന്നായാണ് യുഐഡി വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications